Wednesday, December 31, 2008

സുഹൈര്‍ന്റെ ന്യൂ ഇയര്‍ പ്രേമ ലേഖനം

എന്റെ പ്രിയ സഫിക്ക്

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കഷ്ടപെട്ടെഴുതിയ പ്രേമ ലേഖനം നീ ഒന്നു കണ്ണോടിക്കുക പോലും ചെയ്യാതെ തൊട്ടടുത്ത്‌ താമസിക്കുന്ന ലൂസിയുടെ മകള്‍ക്ക് കളിത്തോണി ഉണ്ടാക്കി കളിക്കാന്‍ കൊടുത്തു വെന്നും വായിക്കാന്‍ അറിയില്ലെന്കിലും 'I love you ' എന്ന് കണ്ടു പ്രേമലെഖനമാനെന്നു മനസ്സിലാക്കിയ അവളുടെ അച്ഛന്‍ ഓഫീസില്‍ റിസപ്ഷനിലിരിക്കുന്ന പൈന്കിളിക്ക് കൊടുത്തു ന്യൂ ഇയര്‍ സമ്മാനം വാങ്ങിച്ചതും ഞാന്‍ അറിഞ്ഞു...

എല്ലാവരും പറയുന്നു നിനക്കു സാബിത്തിന്റെ മേല്‍ ഒരു കണ്ണുണ്ടെന്നു... അവന്‍ ആള് മഹാ പോക്കിരിയാണെന്നു എന്റെ പ്രിയ സെഫീ നീ ഒന്നു മനസ്സിലാക്കണം, ക്ലാസ്സെടുക്കുമ്പോള്‍ അവനെ തന്നെ നോക്കിയിരിക്കുന്നത് കൊണ്ടാണ് നിന്റെ കണ്ണ് കോണ്‍കണ്ണ് ആയതെന്നു ദാസനും മറ്റും പറയുന്നതെങ്കിലും അവന്റെ തൊട്ടടുത്തിരിക്കുന്ന ശരത്തിന്റെ നോട്ടില്‍ നോക്കി പകര്‍ത്തി എഴുതുന്നതിനാലാണ് നിന്റെ കണ്ണ് അങ്ങനെ ആയതെന്നു ഞാന്‍ വിശ്വസിക്കട്ടെ !



നീ പറഞ്ഞില്ലെന്കിലും നിന്റെ ഉള്ളില്‍ ഈ ഞാന്‍ മാത്രമെ ഉള്ളൂ വെന്നും എന്നെ പരീക്ഷിക്കാനാണ് എന്റെ പ്രേമ ലേഖനങ്ങള്‍ എല്ലാം തന്നെ നിരസിക്കുന്നതെന്നും എനിക്ക് പകല്‍ പോലെ വ്യക്തമായി അറിയാം. എങ്കിലും സാബിത്തിനെ നീ സൂക്ഷിച്ചു കൊള്ളുക... പുറമെ കാണുന്ന സൌന്ദര്യം ഒന്നും അവന്റെ ഉള്ളിലില്ല, 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന കാര്യം നീ മറക്കരുത്...

ഹര്‍ത്താല്‍ ആയതു കൊണ്ടാണ് നീ അവന്റെ കൂടെ ബൈകില്‍ കയറി കഴിഞ്ഞ ആഴ്ച കോളേജില്‍ വന്നതെന്നു എനിക്കറിയാം... പിന്നീട് ദിവസവും ഇതാവര്‍ത്തിക്കുന്നത് അവന്റെ സൌന്ദര്യം കണ്ടിട്ടല്ലന്നും മറിച്ചു അവന്‍ പുതുതായി വാങ്ങിയ ' ഹീറോ ഹോണ്ട ഹന്ക് ' ബൈകില്‍ ചെത്താ നാണെന്നും ക്ലാസ്സിലെ നുണയത്തി സൌമ്യ പറഞ്ഞപ്പോഴാണ് സെഫീ സത്യായിട്ടും ഞാന്‍ ഒന്നു നേരാ വണ്ണം ശ്വാസം വിട്ടത്, നീ അവന്റെ ' ഹങ്കില്‍ ' കയറിയാല്‍ അവന്റെ ഹുങ്കു കൂടുന്നത് ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... അതപകടമാണ്‌ ... നിനക്കെന്തെന്കിലും പറ്റിയാല്‍ ... സഫീ എനിക്കത് താങ്ങാന്‍ കഴിയോ.....

സഫീ ... സാബിത് മഹാ നുണയാനാനെന്ന കാര്യം അറിയാന്‍ ഇനി നീ മാത്രമെ ബാക്കി ഉണ്ടാവൂ എന്നാ ഞാന്‍ കരുതിയിരുന്നത് ... കഴിഞ്ഞ ദിവസം എന്നെ അവന്‍ കള്ളുഷാപീന്നു പിടിച്ചിറക്കി വീട്ടില്‍ കൊണ്ടാക്കി എന്ന് പറയുന്നതൊക്കെ നുണയാണെന്ന് നിനക്കു മനസ്സിലായി കാണുമെന്നു നിന്റെ മുഖം കണ്ടാല്‍ അറിയാം. അവന്‍ ഇതു പോലെ എത്രയോ പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടെന്നും സഫീ നീ മനസ്സിലാക്കണം...

മലയാളത്തില്‍ അവന് ഒന്നു രണ്ടു ബ്ലോഗുകള്‍ ഒക്കെ ഉണ്ടെന്ന കാരണത്താലാണ് നീ അവന്റെ കൂടെ നടക്കാന്‍ ആഗ്രഹിക്കുന്നതെന്ന് നിന്റെ ഓര്‍ക്കുട്ട് സ്ക്രാപ്പ് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി... ഈ ബ്ലോഗിംഗ് എന്ന് പറയുന്ന സംഗതി അത്ര വല്യ കാര്യമൊന്നും അല്ലെന്നും... ബ്ലോഗര്‍ ആയി എന്ന ഒറ്റ കാരണത്താല്‍ ബൂലോകം തന്നെ കീഴടക്കി എന്ന് പറഞ്ഞു നടക്കുന്ന 'ബൂലോകം' ഇന്ന വിഡ്ഢികളുടെ കൂട്ടത്തിലാണ് ഈ സാബിത് ... അത് കൊണ്ടു സഫീ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു
അവന്‍ ചെറ്റയാണ്‌...അഹങ്കാരിയാണ് .....നുണയനാണ്‌ .. വിശ്വസിക്കാന്‍ കൊള്ളില്ല

ഇതൊക്കെ നിനക്കു മനസ്സിലാവുമെന്നും .... വിഡ്ഢികളുടെ കൂട്ടത്തില്‍ നീ ചെരില്ലന്നും നാളെ പുതു വര്‍ഷത്തില്‍ നീ എനിക്കൊരു റോസാ പൂവു സമ്മാനിക്കുമെന്നും ഞാന്‍ ഞാന്‍ പ്രധീക്ഷിക്കുന്നു

എന്ന് നിന്റെ സ്വന്തം ....സ്വന്തം.... സുഹൈര്‍
കൂടെ ഒരു ഹാപ്പി ന്യൂ ഇയര്‍


ഹിതു വായിച്ചു ന്യൂ ഇയര്‍ ആകൊഷിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു താടിക്ക് കൈയും കൊടുതിരിക്കുമ്പോള്‍ ഒരു കാള്‍ ...

safy calling....

എടുത്ത ഉടനെ ' ഹാപ്പി ന്യൂ ഇയര്‍ സാബിത് '........ പിന്നെ അവളെ ബൂലോകം ബുദ്ധിരാക്ഷസന്മാരുടെ കൂട്ടം ആണെന്നും അത്യാവശ്യത്തിനു അല്പം പോലും ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് അവന് ഇവിടെ അഡ്മിഷന്‍ കിട്ടാത്തത് എന്നും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ എനിക്കൊന്നു വിയര്‍ക്കേണ്ടി തന്നെ വന്നു!!!

ഹാപ്പി ന്യൂ ഇയര്‍


14 comments:

നരിക്കുന്നൻ said...

സാബിത്തിന്റെ ഗുണഗണങ്ങളെ പറ്റി വളരെ വിശദമായൊരു പോസ്റ്റ് ഈ 2008ന്റെ പടിയിറങ്ങുമ്പോഴേ തന്നത് നന്നായി.

എന്റെ സാബിത്തേ, നാളെ നേരം പുലരുമ്പോൾ ഒരു കലണ്ടർ മാറുകയാ. ഇനിയെങ്കിലും ഈ പോക്കിരിത്തരമൊക്കെ നിർത്തി, ഹുങ്കൊക്കെ നിർത്തി, നുണപറയാതെ, കള്ള് കുടിക്കാതെ, പെൺകുട്ടികളെ വലയിലാക്കുന്നത് നിർത്തി, ചെറ്റത്തരം നിർത്തി ഒരു നല്ല മനുഷ്യനാക്. ഈ സുഹൈറിനും വേണ്ടേ ഒന്ന് പ്രേമിക്ക്യ. അന്റെ ഒട്ക്കത്തെ സ്റ്റൈൽ കൊണ്ട് വലയുന്നത് സുഹൈറിനെ പോലുള്ള പാവങ്ങളാ....

ഹാപ്പി ന്യൂ ഇയർ.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

രസികന്‍ said...

ആരുടെയെങ്കിലും പ്രിയ സഫീ..........

മാസത്തില്‍ ഇരുന്നൂറ്റിനാല്‍പ്പത്തിമൂന്ന് മഞ്ച് തിന്നണം എന്ന് നേര്‍ച്ചയുള്ള നീ . ഓരോ പാവപ്പെട്ട പരാക്രമികളെ തിരഞ്ഞുപിടിച്ച് ആശംസകള്‍ നേരുന്നതെന്തിനാണെന്ന് എനിക്കറിയാമെങ്കിലും അവര്‍ക്കതറിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ചിരിച്ചുപോയി.. ഇതാ ഇപ്പോഴും ഞാന്‍ രണ്ടു വീതം ഹ ഹ ഹാ എന്നു ചൊല്ലി.... ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന് നിന്നോടിതുവരെ പറഞ്ഞിട്ടില്ലാ എങ്കിലും എനിക്കറിയാം കള്ളീ ( കള്ളികളുള്ള ചുരിതാറിടുന്നവളേ) നിനക്കെന്നോട് ലതാണെന്ന് .... എനിക്കു നാണമാകുന്നു.... അതുകൊണ്ടാണല്ലോ നീ നിന്റെ പന്ത്രണ്ടാമത്തെ മഞ്ചു ദാതാവിന്റെ ടെലഫോണ്‍ ബൂത്തില്‍ നിന്നും സാബിത്തിനു ഓസിനു ഫോണ്‍ ചെയ്യുമ്പോള്‍ അതു നോക്കി നിന്ന എന്നോട് കണ്ണിറുക്കിയതും ചിരിച്ചതും. നിനക്ക് കോങ്കണ്ണാണെന്ന് അസൂയക്കാര്‍ വെറുതേ പറയുന്നതാ... പണ്ട് വേറെ ഒരു കോന്തന്‍ വഴിവക്കിലിരുന്ന് നിന്നെനോക്കി വെള്ളമിറക്കിയതും അവന്റെ കയ്യില്‍ മഞ്ചിനുള്ള കാശുപോയിട്ട് അഞ്ചിന്റെ തുട്ടുണ്ടാവില്ലാ എന്നു മനസ്സിലാക്കിയ നീ അവന്റെ കൂട്ടുകാരന്‍ കാശുകാരനു കൊടുക്കാന്‍ കടലാസില്‍ ചുരുട്ടിയ ‘മഞ്ച് ആപ്ലിക്കേഷന്‍ ഫോം’ അവനു നേരെ എറിഞ്ഞു കൊടുത്തതും അവന്‍ നിനക്ക് ‘!@#$$%^^&&&***’ അന്നു പേരിട്ടതും എനിക്കറിയാം. ഉഗാണ്ടന്‍ ലാന്‍‌ഗ്വേജില്‍ !@#$$%^^&&&*** എന്നു പറാഞ്ഞാല്‍ വഞ്ചകി എന്നാണെന്നു നീ തെറ്റിദ്ധരിച്ചതാണെന്നും ഉഗാണ്ടക്കാര്‍ പൊതുവേ ഈ വാക്കിനു ‘മഞ്ചകി’ എന്നാണു വ്യാഖ്യാനിച്ചു വരുന്നതെന്നും ഒരു ഭാഷാ പണ്ഡിതന്‍ ആരോടോ പറയുന്നത് ഞാന്‍ ഒളിഞ്ഞു കേട്ടിരുന്നു. അതു കേട്ടതിനായിരുന്നല്ലോ തേന്മാവിന്‍ കൊമ്പത്തിലെ മോഹന്‍ലാലിനെ കെട്ടിയിട്ടപോലെ എന്നെ വിവരമില്ലാത്ത നാട്ടുകാര്‍ കെട്ടിയിട്ടടിച്ചത്. എനിക്കറിയാം നിനക്ക് എന്നോട് വീണ്ടും ലതാണെന്ന് ..... എനിക്കു വീണ്ടും നാണം വരുന്നത് കൊണ്ട് എന്നത്തേപ്പോലെ ഇന്നും ഈ കത്തെഴുതി ഉപ്പിട്ടശേഷം ക്ഷമിക്കണം ഒപ്പിട്ട ശേഷം അടുപ്പിലിട്ടു കത്തിച്ച് ചായയുണ്ടാക്കുന്നു
എന്ന് എന്റെ സ്വന്തം ഞാന്‍ ......

**********************
സാബിത്ത് പോസ്റ്റ് നന്നായിരുന്നു ഇനിയും എഴുതുക. പുതുവത്സരാശംസകള്‍

Shabeeribm said...

nice posting..njoyed...happy new year frnd[no malayalam font hre]

പകല്‍കിനാവന്‍ | daYdreaMer said...

ഇനിയെന്കിലും കൊറച്ചു നന്നാവാന്‍ നോക്ക്..
ഹഹ
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...

ആദര്‍ശ്║Adarsh said...

പറഞ്ഞ പോലെ ..2009 ലെങ്കിലും നന്നാകുമോ?
സുഹൈറുമാര്‍ ജീവിച്ചു പൊക്കോട്ടേ ...
പുതുവത്സരാശംസകള്‍..!

പാറുക്കുട്ടി said...

പുതുവത്സരാശംസകൾ!

ശ്രദ്ധേയന്‍ | shradheyan said...

സാബിത്തിന്റെ പ്രൊഫൈലില്‍ നിന്നും ഒരു ലിങ്ക് ഈ പോസ്റ്റിലേക്ക് കൊടുത്താല്‍ പുതിയ ബ്ലോഗര്‍മാര്‍ക്ക് (ബ്ലോഗത്തികള്‍ക്ക് വിശേഷിച്ചും) ഉപകാരപ്പെടും.

ബഷീറിന്റെതു പോലെ സാബിതിന്റെയും പ്രേമലേഖനം വായനക്കാര്‍ക്ക് ഇഷ്ടഭോജ്യമായിരിക്കട്ടെ....

കുറ്റ്യാടിക്കാരന്‍|Suhair said...

ഡാ വൃത്തികെട്ടവനേ...

നിനക്ക് എന്റെ പേരില്‍ തന്നെ ഇത് എഴുതണമായിരുന്നോ കുഞ്ഞേ...

ഈ ഹെഡ്ഡിംഗ് വായിച്ച് ഞെട്ടിയതിന്റെ കണക്ക് ഞാനിവിടെ പറയുന്നില്ല... മുഴുവന്‍ വായിച്ചതിനു ശേഷമാ അല്‍പ്പമൊന്ന് ആശ്വാസമായത്...

ഹോ...

എന്നാലും... നിനക്ക് വേറെ ആരുടെയെങ്കിലും പേരിട്ടാല്‍ പോരായിരുന്നോഡാ...

നാട്ടുകാര്‍ വിചാരിക്കൂലേ ഞാനാ അത് എഴുതിയതെന്ന്... ഇതിന്റെ പേരിലെങ്ങാനും എന്റെ കല്യാണം മുടങ്ങിയാല്‍... യൂ സീ, നിന്നെ ഞാന്‍ തട്ടിക്കളയും...

ഒരു ക്ഷമാപണക്കുറിപ്പെഴുത് മോനേ.. പ്ലീസ്...


എന്നെക്കൊണ്ട് നീ കാല്പിടിപ്പിക്കരുത്...

സുഹൈര്‍ ടി. എ.

Shaf said...

kuttyaadeee

hahah kollam sabith

Unknown said...

കുറ്റിയാടിക്കാരാ

ഹ ഹ സാരമില്ലടാ അത് എന്റെ കുഴപ്പമല്ലല്ലോ... അതിലുള്ള സുഹൈറിന് പേരിട്ടത് ഞാനാണോ ..? ഹിതു നല്ല കൂത്ത്....

അല്ലേലും ഒരു രസമൊക്കെ വേണ്ടേ കുറ്റിയാടിക്കാരാ!

ശ്രീ said...

പാര ഏറ്റില്ലല്ലോ... ഭാഗ്യം!

Areekkodan | അരീക്കോടന്‍ said...

പുതുവത്സരാശംസകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

"ഹര്‍ത്താല്‍ ആയതു കൊണ്ടാണ് നീ അവന്റെ കൂടെ ബൈകില്‍ കയറി കഴിഞ്ഞ ആഴ്ച കോളേജില്‍ വന്നതെന്നു എനിക്കറിയാം... പിന്നീട് ദിവസവും ഇതാവര്‍ത്തിക്കുന്നത് അവന്റെ സൌന്ദര്യം കണ്ടിട്ടല്ലന്നും മറിച്ചു അവന്‍ പുതുതായി വാങ്ങിയ ' ഹീറോ ഹോണ്ട ഹന്ക് ' ബൈകില്‍ ചെത്താ നാണെന്നും ക്ലാസ്സിലെ നുണയത്തി സൌമ്യ പറഞ്ഞപ്പോഴാണ് സെഫീ സത്യായിട്ടും ഞാന്‍ ഒന്നു നേരാ വണ്ണം ശ്വാസം വിട്ടത്, "

ഹ ഹ ഇനിയെന്കിലും
നന്നാവാന്‍ നോക്ക്..
ഇനിയും എഴുതുക.
പുതുവത്സരാശംസകള്‍