Wednesday, December 24, 2008

ക്രിസ്മസ് രാത്രിയിലെ ചാറ്റിംഗ് പ്രണയം

ചാറ്റിംഗ് എന്നും എനിക്ക് ഹരമായിരുന്നു...ഇപ്പഴും. പുതിയ ആളുകളെ പരിചയപെടുക അവരുമായി സൌഹ്രദം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഞാന്‍ എന്റെ ഒഴിവു സമയങ്ങള്‍ അധികവും ഉപയോഗിച്ചിരുന്നത്...

ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്.... ഒരു ക്രിസ്മസ് ഒഴിവു സമയത്തു ഞാന്‍ യാഹൂ ചാറിംഗ് റൂമുകളില്‍ കയറി ഇറങ്ങുകയാണ്... ആരോടെങ്കിലും ഒന്നു ഹായ് പറയുമ്പോഴേക്കും ഉടനെ ചോദിക്കും

asl plz??

പതുവു പോലെ ഞാന്‍ മറുപടി പറയും

male here

ഉടനെ മറു വശത്ത് നിന്നും

tc...bye

ആദ്യമൊന്നും ഇതിന്റെ ഗുട്ടന്‍സ് എനിക്കങ്ങു പിടിച്ചില്ല ... പിന്നീട് ഒരു സുഹ്ര്‍ത്തു പറഞ്ഞു തന്നപ്പഴാ അറിയുന്നത് അവര്‍ക്ക് വേണ്ടത് മധുരപ്പതിനെഴുകാരിയെ യാണ് ( ലേശം കൂടിയാലും കുഴപ്പമില്ല ...!) സുഹ്ര്‍ത്തു എന്നാല്‍ ആണുങ്ങള്‍ക്ക് പെണ്ണും പെണ്ണുങ്ങള്‍ക്ക്‌ ആണും എന്നാണോ ?

ഏതായാലും അതികം വൈകേണ്ടി വന്നില്ല, പെണ്‍ കൊന്തന്മാരില്ലാത്ത ചാറ്റ് റൂം തപ്പി നടന്നു നിരാശനായ ഒരു പെണ്‍കുട്ടി എനിക്കൊരു ഹായ് പറഞ്ഞു ഞാന്‍ തിരിച്ചും ....(പക്ഷെ ഒരിടത്തും ഞാന്‍ asl ചോദിച്ചില്ല അവള്‍ തിരിച്ചും ) പരസ്പരം കാണാത്ത രണ്ടു മനസ്സുകള്‍ ആത്മാര്‍ഥമായ ഒരു പ്രണയത്തിലേക്ക് തുടക്കം കുറിക്കുയായിരുന്നു....

മാസങ്ങള്‍ക്കകം ഞങ്ങള്‍ പിരിയാനാവാത്ത സുഹ്ര്‍ത്തുക്കളായി മാറി... ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന എനിക്ക് പിന്നീട് ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ തികയാത്ത അവസ്ഥ... അതിനിടക്ക് ഞങ്ങള്‍ പലവട്ടം പരസ്പരം ക്യാമറ കണ്ണുകളിലൂടെ കണ്ടു ... സംസാരിച്ചു ....

പിന്നീടൊരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു

'ഇഷ്ടമാണോ..?'- അതും ഒരു ക്രിസ്മസ് ദിനത്തിലായിരുന്നു

ഹൃദയസ്പര്‍ശന മേറ്റ് പുറത്തു വന്ന ആ ശബ്ദത്തില്‍ ആവളുടെ ആത്മാര്‍ത്ഥയുടെ ആഴം എന്റെ മനസ്സു വായിച്ചെടുത്തു.. മൈക് കയ്യിലെടുത്തു വളരെ അടുത്ത് കൊണ്ടു വന്നു ഞാന്‍ പറഞ്ഞു...

'ഈ ഒരു ചോദ്യം ... കേള്‍ക്കാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചെന്നോ ...? തീര്‍ച്ചയായും ഞാന്‍ നിന്നെ ഇഷ്ടപെടുന്നു '

അവളെന്നെ പ്രണയത്തിന്റെ ലോകത്തേക്ക് ഇരു കൈകളും പിടിച്ചു കൂട്ടികൊണ്ട് പോയി... ഞാന്‍ കണ്ണീര്‍ പൊടിക്കുമ്പോള്‍ അവള്‍ കണ്ണീര്‍ പൊടിച്ചു .... ഞാന്‍ ചിരിക്കുമ്പോള്‍ അവള്‍ പുഞ്ചിരിച്ചു ... എസ് എം എസ് ലൂടെ നല്ലൊരു പ്രഭാതം അവളെനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നു... ഞാന്‍ തിരിച്ചു നല്ലൊരു രാത്രിയും ...മെസ്സേജുകള്‍ക്കായി ഞങ്ങളുടെ ഇന്‍ബോക്സുകള്‍ ദാഹിച്ചു .. ഇടക്കിടക്കുള്ള മിസ് കോളുകള്‍ എനിക്ക് ഉണര്‍വേകി...അറുത്തു മുറിക്കാനാവാത്ത ഒരു പ്രണയ വലയം ഞങ്ങളെ ചുറ്റപെടുകയായിരുന്നു..

രണ്ടു പ്രാവശ്യവും കൂടെ നിന്ന ക്രിസ്മസ് പക്ഷെ ഇത്തവണ ഞങ്ങളെ അകറ്റി... ക്രിസ്മസ് അവധിക്കാലത്ത്‌ നാട്ടിലേക്ക് വന്ന അവളുടെ അച്ഛനെ മദ്യ ലഹരിയിലായിരുന്ന ഏതോ ഒരു തമിഴന്റെ കൈകളില്‍ നിന്നും നഷ്ടപെട്ട ചരക്കു ലോറി കാലന്റെ രൂപത്തില്‍ പ്രത്യക്ഷപെട്ടു....ഭര്‍ത്താവിന്റെ വിയോഗം അവളുടെ അമ്മയെയും തളര്‍ത്തി ... അഞ്ചാം ദിവസം അഥവാ 2007 ജനുവരി ഒന്നിന് അവളെയും സഹോദരങ്ങളെയും തനിച്ചാക്കി അമ്മയും അച്ഛന്റെ അടുത്തേക്ക് തിരിച്ചതോടെ സഹോദരന്മാര്‍ക്കിടയില്‍ അവള്‍ തനിച്ചായി.... ആരോടും അധികം സംസാരിക്കാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല... എന്നോട് പോലും ... എങ്കിലും ദിവസവും ഞാന്‍ അവളെ വിളിച്ചു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു... പിന്നീടൊരിക്കല്‍ ഞാന്‍ അവളെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാനെന്നായിരുന്നു മറുപടി........ പിന്നീട് ഞാന്‍ അവളുടെ ശബ്ദം കേട്ടില്ല...കുറെ കാലത്തേക്ക്

പക്ഷെ ഇന്നു രാത്രി ഓര്‍ക്കുട്ടില്‍ അവളെനിക്കൊരു സ്ക്രാപ്പ് അയച്ചു...

' ഒരു വര്‍ഷം മുന്‍പ് വേര്‍പെട്ടു പോയ പ്രണയിനിയെ ഓര്‍മ്മയുണ്ടോ എന്നറിയില്ല... എന്റെ സ്ഥാനം മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുത്തിട്ടുണ്ടോ എന്നും ..... എങ്കിലും ഹാപ്പി ക്രിസ് & ന്യൂ ഇയര്‍ '

അവളുടെ പുതിയ നമ്പറിലേക്ക് ഞാന്‍ വിളിച്ചു .....എന്നെ വരവേറ്റ പ്രണയ ഗീതം തടസ്സപെടുതിക്കൊണ്ട് അവളുടെ ശബ്ദം എന്റെ കാതുകളില്‍ പതിച്ചു

'ഹായ് '

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്രിസ്മസ് ഒഴിവില്‍ അവളെ ഞാന്‍ പരിചയപെട്ടപ്പോള്‍ അവളെന്നോട് ആദ്യം പറഞ്ഞ അതെ വാക്ക്...

അന്നത്തെ പോലെ ഞാനും തിരിച്ചു പറഞ്ഞു

'ഹായ് '

17 comments:

siva // ശിവ said...

സാബിത്ത്, നീ ഭാഗ്യവാനാ..... ഇനിയും സന്തോഷം നിറഞ്ഞ ഒരുപാട് ക്രിസ്തുമസ് ദിനങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.....

Calvin H said...

ഭാവുകങ്ങള്‍... :)

Jayasree Lakshmy Kumar said...

എല്ലാ സൌഭാഗ്യങ്ങളും നേരുന്നു

Shaf said...

:)
&merry x'mas

നരിക്കുന്നൻ said...

സുഹ്ര്‍ത്തു എന്നാല്‍ ആണുങ്ങള്‍ക്ക് പെണ്ണും പെണ്ണുങ്ങള്‍ക്ക്‌ ആണും എന്നാണോ ?
വളരെ പ്രസക്തമായ ചോദ്യം.

സാബിത്തേ, ദേ പടിക്കാനാണെന്നും പറഞ്ഞ് പോയത് ഇതിനായിരുന്നോ?

നഷ്ടപ്പെട്ട പ്രണയം തിരിച്ച് കിട്ടിയ ആഹ്ലാദത്തിൽ ഇനിയും ഒരുപാട് ഹായ് പറയാൻ, കേൾക്കാൻ നീ കാതോർത്തിരിക്കയാവും. എല്ലാ ആശംസകളും നേരുന്നു.

നിനക്കും ലവൾക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്-പുതുവത്സരാശംസകൾ.

വിന്‍സ് said...

സൂക്ഷിച്ചു കൈകാര്യം ചെയ്യുക!!! എല്ലാ ആശംസകളും.

Abdul Salam Muhammad said...

എല്ലാ ഭാവുകങ്ങളും നേരുന്നു...

രണ്ടു പേര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

രസികന്‍ said...

ആ പെണ്‍‌കുട്ടിക്കു വന്നു ചേര്‍ന്ന ദുരന്തത്തില്‍ ദുഃഖമുണ്ട് .... എല്ലാവരും പറയുന്നപോലെ ഞാനും പറയുന്നു .... വിധി... അതു തടുക്കാന്‍ ആര്‍ക്കും കഴിയില്ല.

പക്ഷെ എനിക്കു മനസ്സിലാകാത്തത് ... ഈ ക്രിസ്മസിന് എന്തിനാണവള്‍ അറിഞ്ഞുകൊണ്ട് ഒരു ദുരന്തത്തിലേക്കെടുത്ത് ചാടിയത് എന്നാണ്...!!!!

ബാജി ഓടംവേലി said...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

കുറ്റ്യാടിക്കാരന്‍|Suhair said...

ഹാപ്പി ബര്‍ത്ത്ഡേ...

സോറി, മെറി ക്രിസ്മസ്..

മങ്കലശ്ശേരി ചരിതങ്ങള്‍ said...

ഹായ്‌... കൊള്ളാലോ മാഷേ...

ഇനീം ഇങ്ക്ഡ്‌ പോരട്ടേ....

:)

Sarija NS said...

സാബിത്,
ഇത് മനസ്സിനെ തൊട്ടു. ആശംസകള്‍

paramban said...

എല്ലാ സൌഭാഗ്യങ്ങളും നേരുന്നു

ഭൂമിപുത്രി said...

ഇങ്ങിനത്തെ പരിസമാപ്തികൾ സിനിമയിൽ മാത്രമേ അധികവും കാണാറുള്ളൂ.
ഭാവുകങ്ങൾ.

nayana said...

nice !!

Santhu said...

എവിടെയോ വായിച്ചു മറന്ന ഒരു കഥ പോലെ തോന്നുന്നു (ക്രിസ്മസ് രാത്രിയിലെ ചാറ്റിംഗ് പ്രണയം). കോപ്പി----പേസ്റ്റ് ആണല്ലേ? എന്തൊക്കെയായാലും നിന്‍റെ ബൂലോഗത്തിനു എന്‍റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ സാബിത്ത്,
ഇന്ററാക്ടീവ് ക്വിസ് വിഷ്വല്‍ ബേസിക്കില്‍ നിര്‍മ്മിക്കുന്നതിനുള്ള രീതി അറിയുമെങ്കില്‍ പറഞ്ഞുതന്നാല്‍ ഉപകാരം .
ആശംസകളൊടെ