Wednesday, December 31, 2008

സുഹൈര്‍ന്റെ ന്യൂ ഇയര്‍ പ്രേമ ലേഖനം

എന്റെ പ്രിയ സഫിക്ക്

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കഷ്ടപെട്ടെഴുതിയ പ്രേമ ലേഖനം നീ ഒന്നു കണ്ണോടിക്കുക പോലും ചെയ്യാതെ തൊട്ടടുത്ത്‌ താമസിക്കുന്ന ലൂസിയുടെ മകള്‍ക്ക് കളിത്തോണി ഉണ്ടാക്കി കളിക്കാന്‍ കൊടുത്തു വെന്നും വായിക്കാന്‍ അറിയില്ലെന്കിലും 'I love you ' എന്ന് കണ്ടു പ്രേമലെഖനമാനെന്നു മനസ്സിലാക്കിയ അവളുടെ അച്ഛന്‍ ഓഫീസില്‍ റിസപ്ഷനിലിരിക്കുന്ന പൈന്കിളിക്ക് കൊടുത്തു ന്യൂ ഇയര്‍ സമ്മാനം വാങ്ങിച്ചതും ഞാന്‍ അറിഞ്ഞു...

എല്ലാവരും പറയുന്നു നിനക്കു സാബിത്തിന്റെ മേല്‍ ഒരു കണ്ണുണ്ടെന്നു... അവന്‍ ആള് മഹാ പോക്കിരിയാണെന്നു എന്റെ പ്രിയ സെഫീ നീ ഒന്നു മനസ്സിലാക്കണം, ക്ലാസ്സെടുക്കുമ്പോള്‍ അവനെ തന്നെ നോക്കിയിരിക്കുന്നത് കൊണ്ടാണ് നിന്റെ കണ്ണ് കോണ്‍കണ്ണ് ആയതെന്നു ദാസനും മറ്റും പറയുന്നതെങ്കിലും അവന്റെ തൊട്ടടുത്തിരിക്കുന്ന ശരത്തിന്റെ നോട്ടില്‍ നോക്കി പകര്‍ത്തി എഴുതുന്നതിനാലാണ് നിന്റെ കണ്ണ് അങ്ങനെ ആയതെന്നു ഞാന്‍ വിശ്വസിക്കട്ടെ !



നീ പറഞ്ഞില്ലെന്കിലും നിന്റെ ഉള്ളില്‍ ഈ ഞാന്‍ മാത്രമെ ഉള്ളൂ വെന്നും എന്നെ പരീക്ഷിക്കാനാണ് എന്റെ പ്രേമ ലേഖനങ്ങള്‍ എല്ലാം തന്നെ നിരസിക്കുന്നതെന്നും എനിക്ക് പകല്‍ പോലെ വ്യക്തമായി അറിയാം. എങ്കിലും സാബിത്തിനെ നീ സൂക്ഷിച്ചു കൊള്ളുക... പുറമെ കാണുന്ന സൌന്ദര്യം ഒന്നും അവന്റെ ഉള്ളിലില്ല, 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന കാര്യം നീ മറക്കരുത്...

ഹര്‍ത്താല്‍ ആയതു കൊണ്ടാണ് നീ അവന്റെ കൂടെ ബൈകില്‍ കയറി കഴിഞ്ഞ ആഴ്ച കോളേജില്‍ വന്നതെന്നു എനിക്കറിയാം... പിന്നീട് ദിവസവും ഇതാവര്‍ത്തിക്കുന്നത് അവന്റെ സൌന്ദര്യം കണ്ടിട്ടല്ലന്നും മറിച്ചു അവന്‍ പുതുതായി വാങ്ങിയ ' ഹീറോ ഹോണ്ട ഹന്ക് ' ബൈകില്‍ ചെത്താ നാണെന്നും ക്ലാസ്സിലെ നുണയത്തി സൌമ്യ പറഞ്ഞപ്പോഴാണ് സെഫീ സത്യായിട്ടും ഞാന്‍ ഒന്നു നേരാ വണ്ണം ശ്വാസം വിട്ടത്, നീ അവന്റെ ' ഹങ്കില്‍ ' കയറിയാല്‍ അവന്റെ ഹുങ്കു കൂടുന്നത് ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... അതപകടമാണ്‌ ... നിനക്കെന്തെന്കിലും പറ്റിയാല്‍ ... സഫീ എനിക്കത് താങ്ങാന്‍ കഴിയോ.....

സഫീ ... സാബിത് മഹാ നുണയാനാനെന്ന കാര്യം അറിയാന്‍ ഇനി നീ മാത്രമെ ബാക്കി ഉണ്ടാവൂ എന്നാ ഞാന്‍ കരുതിയിരുന്നത് ... കഴിഞ്ഞ ദിവസം എന്നെ അവന്‍ കള്ളുഷാപീന്നു പിടിച്ചിറക്കി വീട്ടില്‍ കൊണ്ടാക്കി എന്ന് പറയുന്നതൊക്കെ നുണയാണെന്ന് നിനക്കു മനസ്സിലായി കാണുമെന്നു നിന്റെ മുഖം കണ്ടാല്‍ അറിയാം. അവന്‍ ഇതു പോലെ എത്രയോ പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടെന്നും സഫീ നീ മനസ്സിലാക്കണം...

മലയാളത്തില്‍ അവന് ഒന്നു രണ്ടു ബ്ലോഗുകള്‍ ഒക്കെ ഉണ്ടെന്ന കാരണത്താലാണ് നീ അവന്റെ കൂടെ നടക്കാന്‍ ആഗ്രഹിക്കുന്നതെന്ന് നിന്റെ ഓര്‍ക്കുട്ട് സ്ക്രാപ്പ് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി... ഈ ബ്ലോഗിംഗ് എന്ന് പറയുന്ന സംഗതി അത്ര വല്യ കാര്യമൊന്നും അല്ലെന്നും... ബ്ലോഗര്‍ ആയി എന്ന ഒറ്റ കാരണത്താല്‍ ബൂലോകം തന്നെ കീഴടക്കി എന്ന് പറഞ്ഞു നടക്കുന്ന 'ബൂലോകം' ഇന്ന വിഡ്ഢികളുടെ കൂട്ടത്തിലാണ് ഈ സാബിത് ... അത് കൊണ്ടു സഫീ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു
അവന്‍ ചെറ്റയാണ്‌...അഹങ്കാരിയാണ് .....നുണയനാണ്‌ .. വിശ്വസിക്കാന്‍ കൊള്ളില്ല

ഇതൊക്കെ നിനക്കു മനസ്സിലാവുമെന്നും .... വിഡ്ഢികളുടെ കൂട്ടത്തില്‍ നീ ചെരില്ലന്നും നാളെ പുതു വര്‍ഷത്തില്‍ നീ എനിക്കൊരു റോസാ പൂവു സമ്മാനിക്കുമെന്നും ഞാന്‍ ഞാന്‍ പ്രധീക്ഷിക്കുന്നു

എന്ന് നിന്റെ സ്വന്തം ....സ്വന്തം.... സുഹൈര്‍
കൂടെ ഒരു ഹാപ്പി ന്യൂ ഇയര്‍


ഹിതു വായിച്ചു ന്യൂ ഇയര്‍ ആകൊഷിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു താടിക്ക് കൈയും കൊടുതിരിക്കുമ്പോള്‍ ഒരു കാള്‍ ...

safy calling....

എടുത്ത ഉടനെ ' ഹാപ്പി ന്യൂ ഇയര്‍ സാബിത് '........ പിന്നെ അവളെ ബൂലോകം ബുദ്ധിരാക്ഷസന്മാരുടെ കൂട്ടം ആണെന്നും അത്യാവശ്യത്തിനു അല്പം പോലും ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് അവന് ഇവിടെ അഡ്മിഷന്‍ കിട്ടാത്തത് എന്നും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ എനിക്കൊന്നു വിയര്‍ക്കേണ്ടി തന്നെ വന്നു!!!

ഹാപ്പി ന്യൂ ഇയര്‍


Wednesday, December 24, 2008

ക്രിസ്മസ് രാത്രിയിലെ ചാറ്റിംഗ് പ്രണയം

ചാറ്റിംഗ് എന്നും എനിക്ക് ഹരമായിരുന്നു...ഇപ്പഴും. പുതിയ ആളുകളെ പരിചയപെടുക അവരുമായി സൌഹ്രദം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഞാന്‍ എന്റെ ഒഴിവു സമയങ്ങള്‍ അധികവും ഉപയോഗിച്ചിരുന്നത്...

ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്.... ഒരു ക്രിസ്മസ് ഒഴിവു സമയത്തു ഞാന്‍ യാഹൂ ചാറിംഗ് റൂമുകളില്‍ കയറി ഇറങ്ങുകയാണ്... ആരോടെങ്കിലും ഒന്നു ഹായ് പറയുമ്പോഴേക്കും ഉടനെ ചോദിക്കും

asl plz??

പതുവു പോലെ ഞാന്‍ മറുപടി പറയും

male here

ഉടനെ മറു വശത്ത് നിന്നും

tc...bye

ആദ്യമൊന്നും ഇതിന്റെ ഗുട്ടന്‍സ് എനിക്കങ്ങു പിടിച്ചില്ല ... പിന്നീട് ഒരു സുഹ്ര്‍ത്തു പറഞ്ഞു തന്നപ്പഴാ അറിയുന്നത് അവര്‍ക്ക് വേണ്ടത് മധുരപ്പതിനെഴുകാരിയെ യാണ് ( ലേശം കൂടിയാലും കുഴപ്പമില്ല ...!) സുഹ്ര്‍ത്തു എന്നാല്‍ ആണുങ്ങള്‍ക്ക് പെണ്ണും പെണ്ണുങ്ങള്‍ക്ക്‌ ആണും എന്നാണോ ?

ഏതായാലും അതികം വൈകേണ്ടി വന്നില്ല, പെണ്‍ കൊന്തന്മാരില്ലാത്ത ചാറ്റ് റൂം തപ്പി നടന്നു നിരാശനായ ഒരു പെണ്‍കുട്ടി എനിക്കൊരു ഹായ് പറഞ്ഞു ഞാന്‍ തിരിച്ചും ....(പക്ഷെ ഒരിടത്തും ഞാന്‍ asl ചോദിച്ചില്ല അവള്‍ തിരിച്ചും ) പരസ്പരം കാണാത്ത രണ്ടു മനസ്സുകള്‍ ആത്മാര്‍ഥമായ ഒരു പ്രണയത്തിലേക്ക് തുടക്കം കുറിക്കുയായിരുന്നു....

മാസങ്ങള്‍ക്കകം ഞങ്ങള്‍ പിരിയാനാവാത്ത സുഹ്ര്‍ത്തുക്കളായി മാറി... ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന എനിക്ക് പിന്നീട് ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ തികയാത്ത അവസ്ഥ... അതിനിടക്ക് ഞങ്ങള്‍ പലവട്ടം പരസ്പരം ക്യാമറ കണ്ണുകളിലൂടെ കണ്ടു ... സംസാരിച്ചു ....

പിന്നീടൊരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു

'ഇഷ്ടമാണോ..?'- അതും ഒരു ക്രിസ്മസ് ദിനത്തിലായിരുന്നു

ഹൃദയസ്പര്‍ശന മേറ്റ് പുറത്തു വന്ന ആ ശബ്ദത്തില്‍ ആവളുടെ ആത്മാര്‍ത്ഥയുടെ ആഴം എന്റെ മനസ്സു വായിച്ചെടുത്തു.. മൈക് കയ്യിലെടുത്തു വളരെ അടുത്ത് കൊണ്ടു വന്നു ഞാന്‍ പറഞ്ഞു...

'ഈ ഒരു ചോദ്യം ... കേള്‍ക്കാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചെന്നോ ...? തീര്‍ച്ചയായും ഞാന്‍ നിന്നെ ഇഷ്ടപെടുന്നു '

അവളെന്നെ പ്രണയത്തിന്റെ ലോകത്തേക്ക് ഇരു കൈകളും പിടിച്ചു കൂട്ടികൊണ്ട് പോയി... ഞാന്‍ കണ്ണീര്‍ പൊടിക്കുമ്പോള്‍ അവള്‍ കണ്ണീര്‍ പൊടിച്ചു .... ഞാന്‍ ചിരിക്കുമ്പോള്‍ അവള്‍ പുഞ്ചിരിച്ചു ... എസ് എം എസ് ലൂടെ നല്ലൊരു പ്രഭാതം അവളെനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നു... ഞാന്‍ തിരിച്ചു നല്ലൊരു രാത്രിയും ...മെസ്സേജുകള്‍ക്കായി ഞങ്ങളുടെ ഇന്‍ബോക്സുകള്‍ ദാഹിച്ചു .. ഇടക്കിടക്കുള്ള മിസ് കോളുകള്‍ എനിക്ക് ഉണര്‍വേകി...അറുത്തു മുറിക്കാനാവാത്ത ഒരു പ്രണയ വലയം ഞങ്ങളെ ചുറ്റപെടുകയായിരുന്നു..

രണ്ടു പ്രാവശ്യവും കൂടെ നിന്ന ക്രിസ്മസ് പക്ഷെ ഇത്തവണ ഞങ്ങളെ അകറ്റി... ക്രിസ്മസ് അവധിക്കാലത്ത്‌ നാട്ടിലേക്ക് വന്ന അവളുടെ അച്ഛനെ മദ്യ ലഹരിയിലായിരുന്ന ഏതോ ഒരു തമിഴന്റെ കൈകളില്‍ നിന്നും നഷ്ടപെട്ട ചരക്കു ലോറി കാലന്റെ രൂപത്തില്‍ പ്രത്യക്ഷപെട്ടു....ഭര്‍ത്താവിന്റെ വിയോഗം അവളുടെ അമ്മയെയും തളര്‍ത്തി ... അഞ്ചാം ദിവസം അഥവാ 2007 ജനുവരി ഒന്നിന് അവളെയും സഹോദരങ്ങളെയും തനിച്ചാക്കി അമ്മയും അച്ഛന്റെ അടുത്തേക്ക് തിരിച്ചതോടെ സഹോദരന്മാര്‍ക്കിടയില്‍ അവള്‍ തനിച്ചായി.... ആരോടും അധികം സംസാരിക്കാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല... എന്നോട് പോലും ... എങ്കിലും ദിവസവും ഞാന്‍ അവളെ വിളിച്ചു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു... പിന്നീടൊരിക്കല്‍ ഞാന്‍ അവളെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാനെന്നായിരുന്നു മറുപടി........ പിന്നീട് ഞാന്‍ അവളുടെ ശബ്ദം കേട്ടില്ല...കുറെ കാലത്തേക്ക്

പക്ഷെ ഇന്നു രാത്രി ഓര്‍ക്കുട്ടില്‍ അവളെനിക്കൊരു സ്ക്രാപ്പ് അയച്ചു...

' ഒരു വര്‍ഷം മുന്‍പ് വേര്‍പെട്ടു പോയ പ്രണയിനിയെ ഓര്‍മ്മയുണ്ടോ എന്നറിയില്ല... എന്റെ സ്ഥാനം മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുത്തിട്ടുണ്ടോ എന്നും ..... എങ്കിലും ഹാപ്പി ക്രിസ് & ന്യൂ ഇയര്‍ '

അവളുടെ പുതിയ നമ്പറിലേക്ക് ഞാന്‍ വിളിച്ചു .....എന്നെ വരവേറ്റ പ്രണയ ഗീതം തടസ്സപെടുതിക്കൊണ്ട് അവളുടെ ശബ്ദം എന്റെ കാതുകളില്‍ പതിച്ചു

'ഹായ് '

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്രിസ്മസ് ഒഴിവില്‍ അവളെ ഞാന്‍ പരിചയപെട്ടപ്പോള്‍ അവളെന്നോട് ആദ്യം പറഞ്ഞ അതെ വാക്ക്...

അന്നത്തെ പോലെ ഞാനും തിരിച്ചു പറഞ്ഞു

'ഹായ് '

Sunday, November 9, 2008

കളിക്കിടയില്‍ ഇങ്ങനെയും...


ഹ്മ്മ്മ്മ്മം
ദൈവമേ കൈവെടിയല്ലേ...
ആരോ ഒളിഞ്ഞു നോക്കുന്നു !